Yaathonnil adangunnu

Start Downloading

Wait while we prepare the file for you...

Lyric's

യാതൊന്നിൽ അടങ്ങുന്നു …
ചിത്രം ശ്രീദേവി ദര്‍ശനം (1980)
ഗാനരചന പി ഭാസ്കരൻ
സംഗീതം ജി ദേവരാജൻ
ആലാപനം പി സുശീല, വാണി ജയറാം

യാതൊന്നിലടങ്ങുന്നു ദൃശ്യവുമദൃശ്യവും
സർവ്വജീവജാലവും സാക്ഷാൽ കർമ്മപ്രപഞ്ചവും
യാഗാദി മന്ത്രതന്ത്രപൂജിതയായ്
യോഗീചിത്തവിരാജിതയായ്
പരമാത്മാ ജീവാത്മാ സ്വരൂപമായ്
സർവ്വജന്മകാരണമായ്
ആനന്ദാമൃതവർഷിണീ
ആദിപരാശക്തീ ശക്തീ ശക്തീ ശക്തീ…

ജനനീ ജഗജനനീ ജയ
ജയ ജയധീ ജയധീ ജയ ജയധീ..
ജനനീ ജഗജനനീ ജയ
ജയ ജയധീ ജയധീ ജയ ജയധീ.. ജനനീ…

ജഗദുദയകാരിണീ.. ജനിമൃതി നിവാരണീ..
ജഗദുദയകാരിണീ.. ജനിമൃതി നിവാരണീ..
ഭക്തജനമനനിവാസിനീ ജയജയ മഹേശ്വരീ
അഖിലസുഖകാരണീ.. അഖിലസുഖകാരണീ..
ആശാനിവാരണീ അനുപമകൃപാനിധീ അമ്മേ പാവനേ…

മഹിഷമദനാശിനീ.. രിപുകുലവിനാശിനീ..
നിഖിലഭുവനേശ്വരീ.. നീയേ കൃപാകരീ..
ആനന്ദരൂപമേ അദ്വൈതസാരമേ
അമ്മേ ദയാമയേ അഭയപ്രദായിനീ…
ആ…
ജനനീ ജഗജനനീ ജയ
ജയ ജയധീ ജയധീ ജയ ജയധീ..ജനനീ…