Vithu Vethache

Start Downloading

Wait while we prepare the file for you...

Lyric's

Movie Greeshmajwaala (1981)
Movie Director PG Vishwambharan
Lyrics Poovachal Khader
Music AT Ummer
Singers Vani Jairam, Chorus

വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ
മേലെമാനത്തു നിന്നേ താഴെ ഭൂമിയിൽ വന്നേ
പണ്ടിൻപണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ചേ
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ
തിത്തോം തിത്തോം തിത്തോം ഹെഹെഹെയ്‌
ഹെഹെഹെഹെയ്‌……..

ഇത്തിരി വിത്തുകൾ മാമരമായേ
ഒത്തിരി വിത്തുകൾ മാനുഷരായെ
(ഇത്തിരി വിത്തുകൾ….)
മാനുകളായേ മയിലുകളായേ
മാനോടും കുന്നുകളായേ
ആ തേവരു കേക്കാൻ…. ഈ പാതിരാപ്പാട്ട്‌
ആ തേവരു കേക്കാൻ ഈ പാതിരാപ്പാട്ട്‌
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ
പച്ചച്ച വിത്ത്‌ തത്തമ്മയായേ
വെള്ളച്ച വിത്ത്‌ പോറ്റമ്മയായേ
മീശ മുളച്ചവർ ആണുങ്ങളായേ
മാറു തുടിച്ചവർ പെണ്ണുങ്ങളായേ
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ

ആ കരെ വിത്തെല്ലാം ആനകളായേ
ആയിരം വിത്തെല്ലാം ആശകളായേ
(ആ കരെ…..)
സൊപ്പനമായേ കൽക്കണ്ടമായേ
താമരപ്പൂവുകളായേ
ആ തേവനു കേക്കാൻ… ഈ ചങ്കിലെ കൊട്ട്‌
ആ തേവനു കേക്കാൻ ചങ്കിലെ കൊട്ട്‌
(വിത്തു വെതച്ചേ…..)