Vinnile poykayil vannirangiya

Start Downloading

Wait while we prepare the file for you...

Lyric's

Vinnile poykayil vannirangiya

വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)

മൂടൽമഞ്ഞിനാൽ മണി
പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
കുഞ്ഞു പൂക്കളാൽ അതിൽ
കസവണിക്കരയിടുമരുവികളിൽ
പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ… (വിണ്ണിലെ..)

ഇന്നു രാത്രിയിൽ എന്റെ
കനവുകൾ മെനയുമീ മുകിൽക്കുടിലിൽ
താരദീപമായ് മെല്ലെത്തിരിയെരിഞ്ഞുണരുമെൻ
കുളിർ മനസ്സേ
വിരൽത്തുമ്പു തേടും വീണയായ് മാറുമോ
തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ
നറുതിങ്കൾ കല ചൂടും കലമാനേ (വിണ്ണിലെ…)

വിണ്ണിലെ പൊയ്കയിൽ….
Film: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1967)
Music: വിദ്യാസാഗർ
Lyricist : ഗിരീഷ് പുത്തഞ്ചേരി
Singer : എം ജി ശ്രീകുമാർ, സുജാത മോഹൻ

Movie : Krishnagudiyil Oru Pranayakaalathu (1997)
Music: Vidyasagar
Lyricist : Gireesh Puthancheri
Singer : MG Sreekumar, Sujatha Mohan