Vennila Kadapurathu

Start Downloading

Wait while we prepare the file for you...

Lyric's

 

നെഞ്ചത്തു് നേരുണ്ടു് സ്നേഹത്തിന്നുറവുണ്ടു് കനിയുന്ന കരളുണ്ടു് കടലമ്മയ്ക്കു്
മീനുണ്ടു് മുത്തൊണ്ടു് പൂണാരപ്പുറ്റുണ്ടു് ചുണ്ടത്തു് പാട്ടൊണ്ടു് കടലമ്മയ്ക്കു്

വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു്…വെള്ളിയോടം കേറിവരും പൊന്നു്
പൊന്നുമായു് വന്നിറങ്ങും മാരനോ നിന്‍ കഴുത്തില്‍..കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു്
ചിങ്ങവും വന്നേ..ഒഹോ
കന്നിയും വന്നേ..ഒഹോ…പിന്നാലെ ഞങ്ങള് കൂടാം ഒന്നായിപ്പൊന്‍വല വീശാം
അന്നനടത്തോണിയേറി മുത്തിനു പോ…പുന്നാരത്തോണിയേറിപ്പോ….. ഓ ഹോ ഓ ഹോ

(വെണ്ണിലാ)

വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ
വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ
കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ
കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ
കാടെല്ലാം പൂ വിരിയ്ക്കും കാറ്റെല്ലാം പായു് നിവര്‍ത്തും
കനക നിലാവിന്‍ കൂട്ടിലുറങ്ങാന്‍ വായോ
മെയ്യെല്ലാം കുളിരണിയുമ്പോള്‍ കയ്യെല്ലാം തളിരണിയുമ്പോള്‍
തൈമുല്ലക്കൊടിയുടെ തണലില്‍ വായോ
ആരാരോ മുത്തും ചൂടി….എ- ഹേയു്… വിരിമാറിന്‍ ചൂടും തേടി..ഹ- ഹ-
മേലാത്തൊരു ലഹരിയുമായി തോരാത്തൊരു മധുരവുമായി
നീയെന്നില്‍ പുതുമഴപെയ്യാന്‍ വായോ..നീരാടിത്തോര്‍ത്തിയുറങ്ങാന്‍
വായോ വായോ വായോ
ഏഴേഴാം തീരത്തു് മീനോടും നേരത്തു് ..ആരാരെന്‍ ചാരത്തു നീരാടുന്നു
ഓരോരോ കാലത്തു് പൂമാനം പൂക്കുമ്പം…ഏനെന്റെ മാറത്തു തേരോടുന്നു

പഴി കേട്ടാലും …പഴി കേട്ടാലും പൊള്ളുന്നുണ്ടേ തിറ ചെയ്താലും പോറ്റുന്നുണ്ടേ
കടലമ്മയ്ക്കും കണ്ണീരുണ്ടേ കലികൊണ്ടാലും കനിയുന്നുണ്ടേ
(പഴി കേട്ടാലും…. )
നാടെല്ലാം കാത്തിരിക്കും നാത്തൂനേ നേരം പോയി…കരിമിഴിയാളേ പാട്ടിലിറക്കാന്‍ വായോ
തിരയെല്ലാം കഥ പറയുമ്പോള്‍ ….പറയെല്ലാം നിറനിറയുമ്പോള്‍ പയ്യാരം ചൊല്ലി മയക്കാന്‍ വായോ…കാണാത്തൊരു കനിവും തേടി ദൂരത്തൊരു തണലും തേടി
ഈ നാടിനു ദീപവുമായി ഈറന്‍മിഴിയോരവുമായു്….വന്നല്ലോ നമ്മുടെ മുന്നില്‍ കടലമ്മ
വഴി നീളേ പൊന്നു വിരിക്കാന്‍….വായോ വായോ വായോ
ഏഴേഴാം കടലും പാലാഴിക്കടവും ….ഓടോടിത്തിരയും നീടൂഴി വാഴും
മാനത്തെയരയന്‍ വാഴുന്ന കുടിലും…മാണിക്യത്തിരയും നീടൂഴി വാഴും

(വെണ്ണിലാ)

വെണ്ണിലാ കടപ്പുറത്ത്‌….
Filim : അനിയത്തിപ്രാവ് (1997)
Lyrics : എസ്‌ രമേശന്‍ നായര്‍
Music : ഔസേപ്പച്ചന്‍
Singers :കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, സുജാത മോഹന്‍, സി ഒ ആന്റോ,
കലാഭവന്‍ സാബു

Film : Aniyathipravu (1997)
Music : Ouseppachan
Lyricis : Gireesh Puthancheri
Singer : KJ Yesudas, MG Sreekumar
Sujatha Mohan, CO Anto, Kalabhavan Sabu