vellambal poo nullaan

Start Downloading

Wait while we prepare the file for you...

Lyric's

വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ …
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ…..
കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
കഥയറിയാ കാലം നമ്മിൽ
മോഹത്തിൻ കോട്ടകൾ തീർത്തു
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ …
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..

മഞ്ചാടി കുന്നിലൊരമ്പിളി
മിന്നി വിളങ്ങണ രാവിൽ
ഞാൻ നിന്റെ കുപ്പിവള ചെറു
പൊട്ടുകളെത്ര തിരഞ്ഞു
കടലാസിൻ വഞ്ചിയൊരുക്കിയ
കണ്ണാടിക്കടവാകെ
കരളേ നിൻ കാലടി തേടിയലഞ്ഞു
നടന്നു തളർന്നു
വരുമെന്നൊരു കിനാവ് മാത്രം
തന്നു മറഞ്ഞു നീയും
വിധി നമ്മൾക്കിറയവനേകിയതെന്നും
അകലാനല്ലേ
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ …
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ…..

ഖവ്വാലി പാട്ടുകൾ പാടി
അറബന ദഫുകൾ മുട്ടി
പൊൻതാലി ചരടായ് വരുവാൻ
ഖൽബകമെത്ര കൊതിച്ചു
കനകപ്പൊൻ കൈവള കാൽത്തള
പട്ടുടയാടയുടുത്ത് ..
പ്രിയനേ നിൻ മാറിലണഞ്ഞു
മയങ്ങും നാളിനി വരുമോ
മൊഞ്ചത്തി പെണ്ണെ നീയെൻ
നൊമ്പര മലരാണെന്നും
മംഗല്യ പന്തലിലെന്നിനി
ഒന്നായ് മാറും നമ്മൾ….
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ …
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ…..
കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
കഥയറിയാ കാലം നമ്മിൽ
മോഹത്തിൻ കോട്ടകൾ തീർത്തു
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ …
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..

വെള്ളാമ്പൽ പൂ നുള്ളാൻ….
Album : ചെമ്പകച്ചെലുള്ള പെണ്ണേ
Music : MM Usman
Lyricis.: Jaleel K Bava
Singers : Vidhu Prathap, Ranjini Jose