Veendum

Start Downloading

Wait while we prepare the file for you...

Lyric's

Singer: Vineeth Sreenivasan
Music :  Kiran Raj
Lyrics: Pinky Surendran
Album : Veendum

വീണു പോയ് നിഴലുമീ
സന്ധ്യാംബരത്തിന്റെ നിറവിൽ,
നീയറിയാതെ വീണ്ടും…
കാറ്റിന്റെ മറവിലീ ,കൺ കോൺകളിൽ പെയ്തു
തീരാത്ത മേഘമായ് വീണ്ടും..
ഉണ്ടായിരുന്നു നീ എവിടെയോ മനസിന്റെ
കേൾക്കാത്തയീണത്തിലെങ്ങോ…
പിൻനിലാവിൽ നീ പൊഴിച്ചിട്ട പൂക്കളിൽ
വെറുതെ മഞ്ഞായി വീണ്ടും…
മൗനമായ് പിന്നെ താളങ്ങളായ് എന്റെ വീണയും
മെല്ലെ തുടിച്ചു പോയ്
നിന്റെ കാലൊച്ചയിൽ വീണ നിഴലുകളിൽ
വെണ്ണിലാവിന്റെ വിരഹത്തിലെങ്ങോ…
സൗരഭ്യമായ് നീയറിയാ സുഗന്ധമായ് എന്റെ –
ശ്വാസങ്ങളുണ്ടായിരുന്നു

സമയമീ വിധികളിൽ മറന്നൊരു ദൂരം
തമ്മിൽ ഇനിയും..
തകരുമീ തിരകൾ പോലെ
നോവായ് എൻ ചിറകുകൾ…
അകലെ നീ വ്യഥയാമൊരു
കനലായ് എരിയേ സ്മൃതികളിൽ…
ഉയരെ ഞാൻ മഴയായ് പൊഴിയേ… മിഴിനീർകണമായ്…
ആത്മാവിൻ വെണ്ണീർ തുള്ളിയായ്
അറിയാതെ ഉരുകവെ…
പകലാഴി ചോപ്പ് ചേർന്നലിയും കതിരോൻ
നീറുമിഴികളിൽ…
പാതി പറയാതെ സൂക്ഷിച്ച വാക്കുകളിൽ
കണ്ണിലണയാതെ ഞാൻ കാത്ത കനവിൽ,
സംഗീതമായ് നീ നിറയും ഹൃദന്തമായ്
എന്റെ നിശ്വാസമുണ്ടായിരുന്നു…