vazhiyorathenno

Start Downloading

Wait while we prepare the file for you...

Lyric's

ഓ…

വഴിയോരത്തെന്നോ ഉയിരേകിയകന്നോ
കടമെഴുതിയൊരിരവിന്‍ സംഗമം
(വഴിയോരത്തെന്നോ)
കരള്‍ വിങ്ങിത്തേങ്ങും കനിവിന്നുറ തേടും
കദനത്തിന്‍ കഥയീ ജീവിതം
ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം
തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം
ഓ…
(വഴിയോരത്തെന്നോ)
(കരള്‍ വിങ്ങിത്തേങ്ങും)

കാലമേ നിന്‍ കൈകളിലെ കളിവീണയാകും മാനവന്‍
തീര്‍ത്തിടുന്നു കണ്ണീരിന്‍ നനവാര്‍ന്ന നൊമ്പര രാഗങ്ങള്‍
ലോകമേ നിന്‍ മായാജാലം പോലെയെന്റെ ഓര്‍മ്മകള്‍
പോയു് മറഞ്ഞു ഇരവും പകലും തിരിയാതുള്ളൊരു യാത്രയില്‍
തേടി ഞാന്‍ നടന്നു സ്വര്‍ഗ്ഗം നീയെനിക്കു നല്‍കി ദുഃഖം
പാടിവാടി വീണീടുമ്പോള്‍ ഓടിയെത്തുമെന്നു കൊതിച്ചു
പാഴ്ക്കിനാക്കള്‍ കൂട്ടിനാക്കി പോയി ദൂരെ നീ

(വഴിയോരത്തെന്നോ)
(കരള്‍ വിങ്ങിത്തേങ്ങും)

ആവതില്ലീ ജീവിതയാത്രാഭാരമീ ചുമലില്‍ സദാ
പേറിടുമ്പോള്‍ ഇടറുന്നു പദം ഏകുമോ തുണയീ വഴി
നേരിനുറവയില്‍ നിന്നുമിത്തിരി ദാഹജലമീ കൈകളില്‍
ഏകുമോ വരളുന്നു ചുണ്ടുകള്‍ വേണ്ട വേറെ വിണ്‍മുഖം
നിന്നിലെല്ലാമലിയുമ്പോഴും എന്തിനോ ഞാന്‍ ഉഴലുന്നു
പിന്നെയെല്ലാമകലുമ്പോഴും ഒന്നുമില്ലാതലയുന്നു
കണ്ണുനീര്‍ തുടയ്ക്കാനിനിയും വരുമോ പുലരികള്‍

(വഴിയോരത്തെന്നോ)
(കരള്‍ വിങ്ങിത്തേങ്ങും)
ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം
തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം
ഓ…
(വഴിയോരത്തെന്നോ)
(കരള്‍ വിങ്ങിത്തേങ്ങും)