vasanthanethra vedinju manassile

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : രാജനര്‍ത്തകി (1980)
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : കെ ജെ യേശുദാസ്

വസന്തനേത്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും…
പൊന്‍‌മണിമുരളികയൂതി കലയുടെ
സ്വര്‍ണ്ണചകോരം വീണ്ടും…
(വസന്ത…)

നീലമേഘത്തിന്‍ ശ്യാമളഛായയില്‍
പീലിക്കുടകള്‍ നീര്‍ത്തി…
അലസഗാനത്തില്‍ അമൃതനിര്‍ഝരിയില്‍
ആടുക നീ പ്രാണസഖീ… പ്രാണസഖീ…
(വസന്ത…)

പാട്ടിന്റെ ലഹരിയാം പവനനിലുയര്‍ന്നു-
പാറിപ്പറക്കട്ടെ ജീവന്‍…
ഞാനും നീയും ഭൂമിയും വാനവും
അലിയട്ടെ നിര്‍വൃതിയില്‍… നിര്‍വൃതിയില്‍…
(വസന്ത…)