valakilukkam oru valakilukkam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : മുന്നേറ്റം (1981)
ചലച്ചിത്ര സംവിധാനം : ശ്രീകുമാരന്‍ തമ്പി
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ശ്യാം
ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍
വളകിലുക്കം ഒരു വളകിലുക്കം
പൂമണിവാതിലിലൊരു തേൻമണം
കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം
കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം
കുലുങ്ങിയതാവാം….
(വളകിലുക്കം..)

മിന്നൽപോലെ മിന്നിമാറിയൊരു മുഖം
മഴവില്ലിലെ നിറങ്ങളേഴും കണ്ടു ഞാൻ
പകൽമയക്കം പങ്കുവെച്ച സ്വപ്നമാകാം
പണ്ടു കണ്ട മുഖമോർമ്മയിൽ വിടർന്നതാകാം
(വളകിലുക്കം…)

നെഞ്ചിനുള്ളിൽ ചിലങ്കചാർത്തി നിൻ ചിരി പുലർ
കാലവും പ്രകൃതിയും ചേർന്നാടവേ
മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തുനിന്നാൽ
വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ
(വളകിലുക്കം..)