Vaanile Nandini

Start Downloading

Wait while we prepare the file for you...

Lyric's

വാനിലെ നന്ദിനി 

രാഗതരംഗിണി

വര്‍ഷം -1987

സംഗീതം- വിദ്യാധരൻ

ഗാനരചന- യൂസഫലി കേച്ചേരി

ഗായകര്‍ -കെ ജെ യേശുദാസ് ,കെ എസ് ചിത്ര

വിഭാഗം-ലളിത  സംഗീതം

 

വാനിലെ നന്ദിനി മേലെ പൂനിലാപ്പാൽ ചുരത്തുമ്പോൾ

എൻ‌ മണിക്കുട്ടനെ മാറോടു ചേർത്തു നീ

അമ്മിഞ്ഞ നൽകുന്നതോർമ്മ വരും

നമ്മളൊന്നിച്ചിരിക്കുന്നതോർമ്മ വരും

ചോലക്കുളിരുള്ള തെന്നൽ ഈ വഴി വന്നണയുമ്പോൾ

പൂവൊത്ത കൈകളാൽ അങ്ങെന്റെ മെയ്യാകെ

പുൽകി തലോടുന്നതോർമ്മ വരും

നമ്മളൊന്നിച്ച രാത്രികൾ ഓർമ്മവരും

ഇന്നുവരും ഭവാൻ നാളെ വരുമെന്ന്

നിത്യവും ഞാനാറ്റുനോറ്റിരിക്കും

പൊന്നുണ്ണി അച്ഛന്റെ ചിത്രത്തിൽ മുത്തുമ്പോൾ

പിന്നെ ഞാനാകെ തകർന്നുപോകും

മനം സാന്ത്വന കെട്ടറ്റടർന്നു വീഴും

(വാനിലെ … )

ദുഃഖങ്ങൾ ഇത്തിരി ഇല്ലാതിരിക്കുകിൽ

സൗഖ്യത്തിൻ മാറ്റ് കുറഞ്ഞ് പോകും

കൂരിരുട്ടില്ലെങ്കിൽ സൂര്യോദയത്തിന്റെ

വശ്യത വറ്റി വരണ്ട് പോകും

മിഴി വെൺപ്രകാശത്തിൽ കരിഞ്ഞ് പോകും

ചോലക്കുളിരുള്ള തെന്നൽ ഈ വഴി വന്നണയുമ്പോൾ

പൂവൊത്ത കൈകളാൽ അങ്ങെന്റെ മെയ്യാകെ

പുൽകി തലോടുന്നതോർമ്മ വരും

നമ്മളൊന്നിച്ച രാത്രികൾ ഓർമ്മവരും

(വാനിലെ ..)