Vaana veeethiyiletho

Start Downloading

Wait while we prepare the file for you...

Lyric's

വാനവീഥിയിലേതോ 

സ്വീറ്റ് മെലഡീസ് 2

വര്‍ഷം -1984

സംഗീതം- ആലപ്പി രംഗനാഥ്

ഗാനരചന-ആലപ്പി രംഗനാഥ്

ഗായകര്‍ -കെ എസ് ചിത്ര

വര്‍ഗ്ഗീകരണം-ലളിത സംഗീതം 

വാനവീഥിയിലേതോ മേഘചകോരം പാടി നടന്നു

എങ്ങു നീ എങ്ങു നീ 

എന്നിളം ചന്ദ്രികേ നീ പോയിതോ (2)

സ്നേഹാഴി തൻ അഗാധതയിൽ നിന്നും 

ആയിരമാവേശ തിരകളിൽ നിന്നും (2)

ഞാനുയിർ കൊണ്ടു കാറ്റിന്റെ തേരിൽ

ഈ വഴി തീരങ്ങൾ തേടിയലഞ്ഞു

എങ്ങു നീ എങ്ങു നീ 

എന്നിളം ചന്ദ്രികേ നീ പോയിതോ 

(വാനവീഥിയിലേതോ..)

മന്മഥ പൗർണ്ണമി നിൻ കഞ്ചുകത്തിൽ

വെള്ളിളം മുത്തുകൾ ഞാൻ കോർത്തു തന്നു (2)

നിൻ സ്വപ്ന ലോക യാത്രയ്ക്കു ഞാനീ (2)

പൊൻമണി കിങ്ങിണി തേരൊന്നൊരുക്കി

എങ്ങു നീ എങ്ങു നീ 

എന്നിളം ചന്ദ്രികേ നീ പോയിതോ 

(വാനവീഥിയിലേതോ..)