Thyagarajante naadhapayodhiyil

Start Downloading

Wait while we prepare the file for you...

Lyric's

സംഗീതം :വിജയ്‌ കരുൺ
ഗാനരചന :രാജീവ് ആലുങ്കൽ
ഗായകര്‍ :വിധു പ്രതാപ്
രാഗം രാഗമാലിക (കല്യാണി ,കാംബോജി ,പന്തുവരാളി )

 

ത്യാഗരാജന്റെ നാദപയോധിയില്‍ തമ്പുരുശ്രുതിലയയാമം (2)
കാലങ്ങളാറിലും സഞ്ചാരരാഗത്തിന്‍ കല്യാണീനടനം
തിരുവാരൂരിലെ സൂര്യകലയുടെ തിരുവരങ്ങില്‍ രാമചൈതന്യം
നിധിസാലസുഖമാര്‍ന്ന നിമിഷം
(ത്യാഗരാജന്റെ )

ഗുരുഗുഹസന്നിധിയില്‍ സ്വരജതിസമ്പൂര്‍ണ്ണം
സുന്ദരഗാന്ധാരഗമകങ്ങളില്‍ ദീക്ഷിതാലാപനം
(ഗുരുഗുഹ )
കാംബോജി രാഗഭാവഗരിമയില്‍ സംഗീതസാഗരസല്ലാപം (2)
അമരസല്ലാപം
(ത്യാഗരാജന്റെ )

ശ്യാമകൃഷ്ണവരഭാഗ്യം സാര്‍ത്ഥകസായൂജ്യതൗരത്രയം (2)
തഞ്ചാവൂരിലെ സാധകവേദിയില്‍ ശ്യാമശാസ്ത്രിസ്വരവൈഭവം
കലയുടെ കാഞ്ചന കൈക്കുമ്പിളില്‍ കാമവര്‍ദ്ധിനി രാഗപീയൂഷം (2)
സപ്തസ്വരരാഗപീയൂഷം
(ത്യാഗരാജന്റെ )