thulaabhaaramall

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം കൊച്ചു കൊച്ചു തെറ്റുകള്‍ (1980)
ചലച്ചിത്ര സംവിധാനം മോഹൻ
ഗാനരചന ബിച്ചു തിരുമല
സംഗീതം ശ്യാം
ആലാപനം കെ ജെ യേശുദാസ്, ലത രാജു

രമല്ലോ ജീവിതം

സുഖദുഃഖഭാവങ്ങൾ പൂചൂടി നിൽക്കും
വനജ്യോത്സ്നയല്ലോ മാനസം

ഇളങ്കാറ്റു ലാളിച്ചു
ഇളംതുമ്പി പൂജിച്ചു
ഇതൾ വീശിയാടു പൂവേ
നിൻ ജന്മം സാഫല്യം നേടും വേളയിൽ
താരുണ്യം നിൻ മാറിൽ വീണ്ടും
തംബുരു ചേർക്കുകയായ്…
നാണത്തിൻ സിന്ദൂരം ചുണ്ടിൽ
നന്തുണി മീട്ടുകയായ്…

ശരത്ക്കാല മേഘങ്ങൾ
മണിത്തൂവൽ വീശും നിൻ
മനസ്സിന്റെ തീരങ്ങളിൽ
ഇന്നേതോ പൂക്കാലം വന്നൂ പിന്നെയും
ഗ്രീഷ്മത്തില്‍ ഹേമന്തം വർണ്ണ-
പ്പീലികൾ ചൂടുകയായ്
സ്വപ്നങ്ങൾക്കുന്മാദം സ്വർണ്ണ-
ക്കാത്സരമേകുകയായ്…