Thalangal punyam thedum

Start Downloading

Wait while we prepare the file for you...

Lyric's

വര്‍ഷം : 1981
സംഗീതം : ശ്യാം
ഗാനരചന : ശ്രീകുമാരൻ തമ്പി
ഗായകര്‍ : പി ജയചന്ദ്രൻ ,വാണി ജയറാം

താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യംപാടും നെഞ്ചം നെഞ്ചം
ഓടിപ്പോകാതെ ആടും പൂവാടി – 2
കുരുന്നുമലരിൽ ഒന്നു കൈയ്യിൽ തന്നെ നീ പോ
ദാഹത്തിൻ കനൽവിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം
തിടുക്കം കാട്ടല്ലേ പിറകെ പായല്ലേ – 2
മലരുനുള്ളി മധുനുണയാം സമയമായില്ല
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യം പാടും നെഞ്ചം നെഞ്ചം

കല്യാണം കഴിയും രാവിൽ ആരാമപ്പൂവാകെ നിനക്കേ സ്വന്തം – 2
വരളും നിൻ ഹൃദയത്തിൽ പുതുവെള്ളം പായുമ്പോൾ
എരിയും നിൻ സ്വപ്നത്തിൻ പുഴവഞ്ചി പൂക്കുമ്പോൾ
മലരുതന്നു മധുപകർന്നു മയങ്ങുമല്ലോ ഞാൻ
ദാഹത്തിൻ കനൽവിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം

യാചിച്ചാൽ കനിയില്ലല്ലോ ദാഹത്താൽ വലയുമ്പോൾ വേദാന്തമോ – 2
ഒരു മാളിക പോലല്ലോ കല്യാണസങ്കല്പം
അതിലേറി സ്വയമേ ഞാൻ വലയേണം എന്നാണോ
ഒരിക്കൽമാത്രം കനിവുകാട്ടൂ അതിനുമുൻപേ നീ
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യംപാടും നെഞ്ചം നെഞ്ചം
തിടുക്കം കാട്ടല്ലേ പിറകെ പായല്ലേ – 2
മലരുനുള്ളി മധുനുണയാം സമയമായില്ല