Swarangal paadsarangalil

Start Downloading

Wait while we prepare the file for you...

Lyric's

Music : എം കെ അർജ്ജുനൻ
Lyricist :  പാപ്പനംകോട് ലക്ഷ്മണൻ
Singer :  വാണി ജയറാം , ലതിക
Year :  1983
Film/album : മഹാബലി

സ്വരങ്ങള്‍ പാദസരങ്ങളില്‍ സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍ അഖിലകലകളുണരും ഈ വിപഞ്ചികയില്‍
സ്വരങ്ങള്‍ പാദസരങ്ങളില്‍

യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍ പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍
അഷ്ടദിക്‍പാലകര്‍ ആ… അനുഗ്രഹമരുളും ഈ സദിരില്‍
മൃദംഗതാളം പൊന്‍‌തുടിഘോഷം ഗഗനഗംഗയില്‍ തരളിതമാലതന്‍
ജലതരംഗമേളം (സ്വരങ്ങള്‍ പാദസരങ്ങളില്‍ )

അപ്സരമോഹന ബന്ധുരനടനം സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍
സപ്തഋഷിജാലവും ആ… തപസ്സില്‍‌നിന്നുണരും ഈ ശ്രുതിയില്‍
തരംഗലോലം തംബുരുനാദം രജതനൂപുരശിഞ്ജിതധാരയില്‍
രതിയുണര്‍ന്ന രാഗം (സ്വരങ്ങള്‍ പാദസരങ്ങളില്‍)
സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍
അഖിലകലകളുണരും ഈ വിപഞ്ചികയില്‍