snehikkukayayirunnu njan ninne

Start Downloading

Wait while we prepare the file for you...

Lyric's

സ്നേഹിക്കുകയാ..യിരുന്നു ഞാൻ നിന്നെ….
മറ്റാർക്കോ സ്വന്തമാണെന്നറിയാതെ….
ഒരു വാക്കും പറയാതെ നീ അകലുമ്പോൾ….
അറിയാതെൻ മിഴി നിറയുന്നതു നീയറിഞ്ഞുവോ..
നീയറിഞ്ഞുവോ ഇന്നെന്റെ ജീവനിൽ
നിന്റെയോർമയാൽ ഉൾനോവ് മാത്രമായ്
ഇനിയെല്ലാമെല്ലാം ഉള്ളിലൊതുങ്ങും
മൗനവീന മീട്ടിടാം.
സ്നേഹിക്കുകയായിരുന്നു ഞാൻ നിന്നെ….
മറ്റാർക്കോ സ്വന്തമാണെന്നറിയാതെ….

രാവിലൊരുകിളി മൂളും
നോവുള്ള രാഗങ്ങൾ
നെഞ്ചിലൊരു മഴയാകും
ആ നോവിൻ ഈണങ്ങൾ
രാവിലൊരുകിളി മൂളും
നോവുള്ള രാഗങ്ങൾ
നെഞ്ചിലൊരു മഴയാകും
ആ നോവിൻ ഈണങ്ങൾ
രാമഴ പെയ്തൊഴിയാതെ
രാവോ മിഴിനീർ വാർക്കും പോൽ
കരയുകയാണറിയാതെ ഞാനോ
പറയാനറിയാതെയിന്നും
സ്നേഹിക്കുകയാ..യിരുന്നു ഞാൻ നിന്നെ….
മറ്റാർക്കോ സ്വന്തമാണെന്നറിയാതെ….

വീണുടഞ്ഞ കിനാവിൽ
മറമൂടി മോഹങ്ങൾ
പാഴ്കിനാവായ് എന്നും
നിൻഓർമ വിടരുമ്പോൾ
വീണുടഞ്ഞ കിനാവിൽ
മറമൂടി മോഹങ്ങൾ
പാഴ്കിനാവായ് എന്നും
നിൻഓർമ വിടരുമ്പോൾ
തിരനുരയും കടലോര സന്ധ്യകളെങ്ങോ
മറയും പോൽ
എന്റെ വിഷാദ സ്വരങ്ങളെ
നീ അറിയാതറിയാതകന്നു
സ്നേഹിക്കുകയാ..യിരുന്നു ഞാൻ നിന്നെ….
മറ്റാർക്കോ സ്വന്തമാണെന്നറിയാതെ….
ഒരു വാക്കും പറയാതെ നീ അകലുമ്പോൾ….
അറിയാതെൻ മിഴി നിറയുന്നതു നീയറിഞ്ഞുവോ..
നീയറിഞ്ഞുവോ ഇന്നെന്റെ ജീവനിൽ
നിന്റെയോർമയാൽ ഉൾനോവ് മാത്രമായ്
ഇനിയെല്ലാമെല്ലാം ഉള്ളിലൊതുങ്ങും
മൗനവീന മീട്ടിടാം…