Sindoorappottukal thottu

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ചിലന്തിവല (1982)
ഗാനരചന : പൂവച്ചൽ ഖാദർ
സംഗീതം : ഗുണസിംഗ്‌
ആലാപനം : വാണി ജയറാം

സിന്ദൂരപ്പൊട്ടുകൾ തൊട്ടു
മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന വനകന്യകേ
പുലർക്കാല മഞ്ഞിന്റെ കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നെ
(സിന്ദൂരപ്പൊട്ടുകൾ….)

നിറമോലും മേഘങ്ങൾ നിൻ മേനി പൊതിയും
നവനീതനാളങ്ങൾ നിൻ കണ്ണിൽ തെളിയും
ഈ അഴകിൽ എൻ മൌനങ്ങൾ പാടും – 2
സ്വപ്നങ്ങൾതൻ കുടിലിൽ നിൻ വള്ളിക്കുടിലിൽ – 2
നില്ക്കുമ്പോൾ ഊറുന്നു എന്നിൽ നൂറു വർണ്ണങ്ങൾ
ഇറുത്തോട്ടെ അണിഞ്ഞൊട്ടേ നിൻ പൂക്കൾ ഞാൻ
(സിന്ദൂരപ്പൊട്ടുകൾ….)

കതിർപോലെ കിരണങ്ങൾ നിൻ കൈകൾ പേറും
കണിപോലെ മുകുളങ്ങൾ നിൻ മെയ്യിലുതിരും
നിൻ കടലിൽ ഞാൻ രോമാഞ്ചം കൊള്ളും – 2
കുയിൽ വേണുവൂതും കാലം വാസന്തകാലം – 2
പകരുന്നു മധുരങ്ങൾ ഏതോ മോഹഹംസങ്ങൾ
കവർന്നോട്ടേ നുകർന്നോട്ടേ നിൻ തേൻകണം
(സിന്ദൂരപ്പൊട്ടുകൾ….)
അഹാഹാ ഹാഹഹാഹാ ഒഹൊഹൊ
ലലലാ….ലലല്ലലാ…