Shabdasaagara puthrikale

Start Downloading

Wait while we prepare the file for you...

Lyric's

Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Film/album: പട്ടുതൂവാല
Shabdasaagara puthrikale

ആ… ആ…

ശബ്ദസാഗരപുത്രികളേ
സപ്തകിന്നരകന്യകളേ (2)
നൃത്തമാടൂ നൃത്തമാടൂ
ദേവകുമാരികളേ
ശബ്ദസാഗരപുത്രികളേ

വാസന്തരാവിന്‍ നടയില്‍
വാര്‍മഴവില്ലിന്‍ മടിയില്‍ (2)
കാമുകഹൃദയനികുഞ്ജദലങ്ങളില്‍
പാദസരങ്ങള്‍ കിലുങ്ങി – നിങ്ങടെ
പാദസരങ്ങള്‍ കിലുങ്ങി
ശബ്ദസാഗരപുത്രികളേ

കലയുടെ കല്‍പ്പകവനിയില്‍
കര്‍പൂരതുളസിത്തറയില്‍ (2)
വിശ്വവിപഞ്ജിക രഞ്ജിതരാഗം
വരവേല്‍ക്കുകുകയല്ലോ – നിങ്ങളെ
വരവേല്‍ക്കുകയല്ലോ

ശബ്ദസാഗരപുത്രികളേ
സപ്തകിന്നരകന്യകളേ
നൃത്തമാടൂ നൃത്തമാടൂ
ദേവകുമാരികളേ
ശബ്ദസാഗരപുത്രികളേ