Saugandhikangal vidarnnoo

Start Downloading

Wait while we prepare the file for you...

Lyric's

Music : എം കെ അർജ്ജുനൻ
Lyricist : പാപ്പനംകോട് ലക്ഷ്മണൻ
Singer : കൃഷ്ണചന്ദ്രൻ ,വാണി ജയറാം
Film/album : മഹാബലി

സൗഗന്ധികങ്ങൾ വിടർന്നൂ സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ
സൗഗന്ധികങ്ങൾ വിടർന്നൂ മദനന്റെ മാരിവില്ലുണർന്നൂ
സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ

അമരാവതിയിലും അളകാപുരിയിലും അനുരാഗവസന്തമായ് (2)
ഇതളോടിതൾ ചൂടും പൂവുകൾക്കെല്ലാം ഇണയെത്തേടാൻ ദാഹമായ്
ഇണയെത്തേടാൻ ദാഹമായ് ഈ ശലഭം അരികിലില്ലേ
സൗഗന്ധികങ്ങൾ വിടർന്നൂ മദനന്റെ മാരിവില്ലുണർന്നൂ

യമുനാതടത്തിലെ അഭിരാമ വനികയിൽ മധുരാഗസുഗന്ധമായ് (2)
ഋതുഭേദമറിയാതെ ഈ തിരുനടയിൽ ഞാൻ കൊഴിയും പൂജാ മലരായ്
കൊഴിയും പൂജാ മലരായ് ഈ പരിമളം എവിടെ നിന്നോ (സൗഗന്ധികങ്ങൾ..)