raajavunaaduneengi prajakal

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : സത്യം (1980)
ചലച്ചിത്ര സംവിധാനം : എം കൃഷ്ണന്‍ നായര്‍
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : വാണി ജയറാം

 

രാജാവു നാടു നീങ്ങി – പ്രജകൾ
രാജ്യഭാരം ഏറ്റു വാങ്ങി
കൊടിയടയാളങ്ങൾ മാറി – നാട്ടിൽ
ജനകീയഭരണമായി… രാമാ

കോട്ടകൊത്തളങ്ങളും കോവിലകങ്ങളും
കോടതി കച്ചേരിപ്പുരകളാ‍യി
അരമനയ്ക്കുള്ളിലെ അന്തപ്പുരംപോലും
ആതുരശുശ്രൂഷാകേന്ദ്രമായീ
ആറാട്ടുമുണ്ടനും പാറാവുകാരനും
ആട്ടക്കളങ്ങളിൽ താരമായി… രാമാ

ആയുധപ്പുരകളും പണ്ടകശാലയും
ആദ്യത്തെ സർവാണി സത്രമായി
ചാവേറും കാലാളും പീരങ്കിയും പോയി
കൂലിപ്പട്ടാളത്തിൽ പേരെഴുതി
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആക്കിറി ചന്തയിൽ ലേലമായി… രാമാ