raaga saamraajya

Start Downloading

Wait while we prepare the file for you...

Lyric's

രാഗസാമ്രാജ്യദേവാലയത്തിലേ …

ചിത്രം : രാജനര്‍ത്തകി (1980)

ഗാനരചന : പി ഭാസ്കരൻ

സംഗീതം : എം കെ അര്‍ജ്ജുനന്‍

ആലാപനം : പി ജയചന്ദ്രന്

 

രാഗസാമ്രാജ്യദേവാലയത്തിലെ

രാജനര്‍ത്തകി നീയല്ലേ – സഖീ

രാജനര്‍ത്തകി നീയല്ലേ…

പൂവമ്പനമരുന്ന ശ്രീകോവില്‍‌തന്നിലെ

പൂജാരിണി നീയല്ലേ – സഖീ നീയല്ലേ

(രാഗ…)

 

താരുണ്യമന്ദാരപുഷ്പങ്ങള്‍ വിരിയും

താമരത്തളിരെതിര്‍പ്പൂങ്കവിളില്‍

കൈവിരലാല്‍ നുള്ളിയതാരോ

കാമനോ നിന്റെ കാമുകനോ

(രാഗ…)

 

അഭിലാഷവാസന്തമാസം വിടര്‍ത്തിയ

ആരാമപുഷ്പമേ നിന്‍ മനസ്സില്‍

തൂമരന്ദം വീണ്ടും നിറച്ചത്

പ്രേമമോ എന്റെ വ്യാമോഹമോ

(രാഗ…)