pravahineee jeevithamoru

Start Downloading

Wait while we prepare the file for you...

Lyric's

കതിര്‍മണ്ഡപം (നാടകം)
ഗാനരചന : എ. പി. ഗോപാലന്‍
സംഗീതം : ബാബുരാജ്
ആലാപനം : കൊച്ചിന്‍ വര്‍ഗീസ്

 

പ്രവാഹിനീ ജീവിതമൊരു പ്രവാഹിനീ ..
പ്രപഞ്ചമിതിലൊരു പൂന്തോണി
പരമാണു യാത്രികര്‍ നാം (2)
പ്രവാഹിനീ മഹാപ്രവാഹിനീ
അനശ്വര പുഷ്പവസന്ത തീരത്തിലെ
അജ്ഞാത മണ്ഡപം തേടി (2)
തുഴഞ്ഞുപോകും ജലവീഥിയിലെ (2)
തീര്‍ത്ഥയാത്രികരല്ലോ നാം
പ്രവാഹിനീ മഹാപ്രവാഹിനീ

പ്രകൃതീശ്വരിയുടെ ലീലയിലവളൊരു
പ്രശാന്തസുന്ദരിയായ് മാറും
പ്രകോപനത്താല്‍ കാളിമ പൂണ്ടവള്‍
പ്രചണ്ഡ താണ്ഡവമാടുന്നു

തോണികള്‍ പലതും തകരും ചുഴിയില്‍
തുഴഞ്ഞു കയറാന്‍ ഉഴറും നാം
തീരം കാണാ തിരകളെ പോലെ
തീരാ ദു:ഖിതരല്ലോ നാം

പ്രവാഹിനീ ജീവിതമൊരു മഹാപ്രവാഹിനീ