Prabhaatha sreelakha

Start Downloading

Wait while we prepare the file for you...

Lyric's

സംഗീതം :വിജയ്‌ കരുൺ
ഗാനരചന :രാജീവ് ആലുങ്കൽ
ഗായകര്‍ :സുദീപ് കുമാര്‍

പ്രഭാതശ്രീലകവാതില്‍ തുറക്കും പ്രകൃതി പ്രഭാവതി (2)
പ്രമദഹിമഗംഗ തഴുകിയൊഴുകും നിന്‍ പാദസരോരുഹത്തില്‍ (2)
എന്നെ പ്രത്യൂഷകിരണമാക്കൂ
(പ്രഭാത )

കല്പാന്ത സരണികള്‍ താണ്ടി നീയേകും കല്‍ഹാര കുസുമങ്ങള്‍ തേടി (2)
‌നിന്റെ ഗോപുരമേടയിലെത്തിയ തീര്‍ത്ഥാടകനീ ഞാന്‍ (2)
ഒരിക്കലും നിലയ്ക്കാത്ത ആത്മവിപഞ്ചിയില്‍ ഒരു നല്ല ഗാനമേകൂ
നിന്‍ തൃകാലഭാവമേകൂ
(പ്രഭാത )

കാശ്മീരകുങ്കുമം ചാര്‍ത്തി സ്നേഹത്തിന്‍ കേദാരമാനസം തേടി (2)
വിശ്വജാലകവാതില്‍ തുറന്നൊരു ഭിക്ഷാംദേഹിയീ ഞാന്‍ (2)
മഴയിലും തണുക്കാത്ത ഇന്ദ്രിയഭൂമിയില്‍ നീയിന്നു നടനമാകൂ
നിന്‍ മാലേയ സ്പര്‍ശമേകൂ
(പ്രഭാത )