Pournami Superalleda

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും (2019)
ചലച്ചിത്ര സംവിധാനം : ജിസ് ജോയ്
ഗാനരചന : ജിസ് ജോയ്
സംഗീതം : പ്രിൻസ് ജോർജ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ആസിഫ് അലി, ബാലു വര്‍ഗ്ഗീസ്

പൗർണമി സൂപ്പർ അല്ലേടാ
കാണാൻ കൊൻജെം ബ്യൂട്ടി അല്ലേടാ
ഫ്രീക്കായാൽ ഹാപ്പി അല്ലേടാ
നിന്നെ കൂടെ കൂട്ടാൻ ഓക്കേ അല്ലേടാ
നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു പൊട്ടി
വീണ സ്വർഗ്ഗമാണവൾ
തൊട്ടടുത്തിരുന്ന നിന്റെ ജാതകം മറിച്ചു നോക്കി
മാറ്റുരച്ച തങ്കമാണവൾ (2)
ഒരുപാടാശകൾ പറ പറന്നിങ്ങെത്തുന്നേയ്
ആട്ടോം പാട്ടുമായി തകിലടിക്കുന്നേയ്
കനവിൻ പീലികൾ മതി മറന്നിങ്ങാടുന്നേയ്
പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേയ്
ചില കാര്യങ്ങൾ ശെരിയാകുന്നേയ്
ശനി ദോഷങ്ങൾ മാറുന്നേയ്
വഴിവാതിൽക്കൽ പതിയെ ചാരി
പൂകാലങ്ങൾ പാടുന്നേയ്
കാറ്റു പോലെ മെല്ലെ വന്നു നിന്നെയൊന്നു രാകി രാകി
മൂർച്ച കൂട്ടി വച്ചതാണിവൾ
തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പർ ആക്കി
പോളിഷിട്ടെടുത്തു വച്ചവൾ