Poovukal Poovukal

Start Downloading

Wait while we prepare the file for you...

Lyric's

Song : Poovukal Poovukal
Lyrics : O.N.V.Kuruppu
Music : M.K.Arjunan
Artist : Kallara Gopan,Swetha Mohan
Album. : Vishu pakshi paadunnu

പൂവുകൾ……. പൂവുകൾ
പൂവുകൾ…… പൂവുകൾ
സൂര്യനെ സ്നേഹിക്കും
ഭൂമിതൻ മോഹാങ്കുരങ്ങൾ
പൂവുകൾ…… (2)

കാമുകൻ തൻ കരലാളനമേൽക്കുന്ന
ഭൂമി തൻ രോമഹർഷങ്ങൾ
പൂവായ് പിറന്നിടുമെങ്കിൽ
ഞാനെന്റെ സൂര്യനെ തൊഴുതു നിന്നേനേ…
പൂവുകൾ……

സ്നേഹിപ്പൂ നിന്നെ ഞാൻ
എന്നെന്നൊരാത്മാവിന്റെ
മൗനമൊഴി തൻ മധുകണങ്ങൾ……(2)
മാറിൽ തുടിക്കുന്ന മന്ദാരപ്പൂക്കളെ ആരുടെ കൺമണികൾ
നിങ്ങളാരുടെ കൺമണികൾ
പൂവുകൾ……

ആർദ്രയാം ഭൂമി തന്നാത്മാലിന്നും
ഒരായിരം പാരിജാതങ്ങൾ പൂത്തു…(2)
ആ നറുപുഷ്പങ്ങൾ കാഴ്ച വയ്ക്കും
സ്നേഹ മാനസമാരുകണ്ടൂ
സ്നേഹ മാനസമാരുകണ്ടു

പൂവുകൾ……