Podiparana therane

Start Downloading

Wait while we prepare the file for you...

Lyric's

Music: ജേക്സ് ബിജോയ്
Lyricist: ജോ പോൾ
Singer: അജയ് ശ്രാവൺ,കേശവ് വിനോദ്, സുനിൽ കുമാർ
Year: 2018
Film/album: ക്വീൻ
Podiparana

 

തള്ളാനും തുള്ളാനും പോരൂ നീ (3)
പൊടിപാറണ തേരാണേ
ആഘോഷത്തേരാണേ
ആറാടണതാരാണേ ആകാശക്കൂടാണേ
ഇതിലെ വരു നീ മധുചന്ദ്രികയെ
ഇവരില്‍ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻ്റെ കൈയ്യീന്നെന്താണു പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ
പൊടിപാറണ തേരാണേ
ആഘോഷത്തേരാണേ
ആറാടണതാരാണേ….

തിണ വിളയണ പാടം മീതെ
ചിറകേറി കുറുകി വരുന്നേ
ഒരു നാടൻ മാടപ്രാവോ ഇവളീ പെണ്ണ്
ആഹാ പറ നിറയെ അരി നിറയേണ്ടേ
ആഹാ അരികെയൊരു ചിരി വിരിയേണ്ടേ
ആഹാ കളിയാടാൻ കൂടെ പോരും
ആഹാ ഇനിയീ പെണ്ണ്
ഇനി നാടാകെ നീയാണേ നേരാണെന്നേ
തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ
ഇതിലെ വരു നീ മധുചന്ദ്രികയെ
ഇവരില്‍ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻ്റെ കൈയ്യീന്നെന്താണു പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ

പടമുറുകിയ കാലം പോലെ
അടി വീണൊരു നേരം പോലെ
വടിവാളോ നാടൻ തല്ലോ ഇനിയില്ലെന്നേ
ആഹാ പതിവായി പലയിടമലയും
ആഹാ ഗതി കിട്ടാ പ്രേതവും പോലും
ആഹാ സുഖവാസം കൂടും സ്വർഗ്ഗം
ആഹാ ഇവിടാണെന്നേ
ഇനി നാട്ടാരും വീട്ടാരും കൂട്ടാണെന്നേ
കുടമാറ്റം കാണാനയ്യയ്യാ മാറ്റേറുന്നേ
മടിയാ തടിയാ ഇതിലെ വരിക
ഇവിടാ ഇവിടാ പൊടിപാറിടുക
തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ
ഇന്നച്ചനാട്ടെ വന്നേക്കെടാ
ചെണ്ടയ്ക്കു വേണ്ടേ മണ്ടയ്ക്കൊരോളം
പണ്ടിട്ട താളം ഡിണ്ടക്കടാ (3)