Pathiye vidarum

Start Downloading

Wait while we prepare the file for you...

Lyric's

Song: Pathiye
Artist(s): Vijay yesudas
Lyricist: Joe Paul
Composer: Jakes Bejoy
Album: Ranam
പതിയെ വിടരും
നറുമലരിതലേ
പതിവായി നിനവിൽ
നിൻ മുഖമഴകേ

അറിയാതൊരു നാൾ
ഞാനിതു വഴിയേ
അമുതം നുകരും
ഒരു ശലഭവുമായി

മോഹങ്ങൾ മെല്ലെ
വെൺമേഘമായി
മൗനങ്ങൾ പോലും
വാചാലമായി

ഈ വാതിൽ ചാരാതെ
നീ ചായുന്നേ
ഈ രാവോ തീരാതെയും
നീളൂന്നേ

നിന്നിൽ ചേരും നിഴലായി
ഞാൻ അരികെ
എങ്ങോ മായുന്നോ

അഴലായി നീ അകലെ
എങ്ങോ മായുന്നോ

(പതിയേ വിടരും
നറുമലരിതളേ
പതിവായി നിനവിൽ
നിൻ മുഖമഴകേ)

വിണ്ണോളം നോവും
മഞ്ഞായി തീരും
എന്നോളം നീയാം
ജന്മങ്ങൾ പുൽകും

പൊള്ളുന്ന വേനൽ
ഉള്ളങ്ങൾ പോൽ
താലങ്ങൾ നീളെ
കനലാവുന്നു

അലയാഴി പോലെയാർദ്രമായി
നീ മറഞ്ഞുവോ
ഒരു പാഴ്ക്കിനാവ് പോലെ
നിന്നുവോ

ഇനിയെന്നും മരുഭൂവിൽ
മനസ്സിൻറെ പാട്ടു കേൾക്കുകില്ലയോ

(നിന്നിൽ ചേരും നിഴലായി
ഞാൻ അരികെ
എങ്ങോ മായുന്നോ)

(അഴലായി നീ അകലെ
എങ്ങോ മായുന്നോ)

(പതിയേ വിടരും
നറുമലരിതളേ
പതിവായി നിനവിൽ
നിൻ മുഖമഴകേ)

(അറിയാതൊരു നാൾ
ഞാനിതു വഴിയേ
അമുതം നുകരും
ഒരു ശലഭവുമായി)

(ഒരു ശലഭവുമായി)