Pathira palkkadvil….

Start Downloading

Wait while we prepare the file for you...

Lyric's

പാതിരാ പാൽക്കടവിൽ
Music:
ജോൺസൺ
Lyricist:
കൈതപ്രം ദാമോദരൻ
Singer:
കെ ജെ യേശുദാസ്
സുജാത മോഹൻ
Raaga:
കല്യാണി
Film/album:
ചെങ്കോൽ

പാതിരാ പാൽക്കടവിൽ അമ്പിളി പൂത്തോണി (2)
തുഴയാതെ
തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി
വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ
പാൽക്കടവിൽ)

ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങൾ
പൂത്തു (2)
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു
വാർമേഘം
കനവിലോടുന്നു സ്വർ‌ണ്ണമാൻപേടകൾ
താലവൃന്ദം വീശിനിൽപ്പൂ
പൊന്മയൂരം
(പാതിരാ പാൽക്കടവിൽ)

നാദങ്ങളിൽ പൂവിരൽത്തുമ്പു
തേടി
പുളകങ്ങൾ പൂക്കുന്ന കാലം (2)
പൊൻ‌വേണുവൂതുന്ന
കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വർഷമായ് പെയ്യവേ
മോഹമുകുളം
രാക്കടമ്പിൽ ഇതളണിഞ്ഞു
(പാതിരാ പാൽക്കടവിൽ)