Palom palom nalla nadappalam

Start Downloading

Wait while we prepare the file for you...

Lyric's

ഗാനം : പാലോം പാലോം
വര്‍ഷം : 1996
ആലാപനം : ജിതേഷ് കക്കിടിപ്പുറം
സംഗീതം : ജിതേഷ് കക്കിടിപ്പുറം
ഗാനരചന : ജിതേഷ് കക്കിടിപ്പുറം

പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ച്‌ നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണിൽ നിന്ന്
പൊന്നോയെന്നൊരു വിളിയും കേട്ട്
പൊന്നോയെന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണോരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പൻ തന്നല്ലേ പറയാറുളള്
അപ്പൻ തന്നല്ലേ പറയാറുളള്
ആയകഥ കേട്ട് കരയരുതെ പൊന്നോ
ആയ കഥ ഞാൻ ശൊല്ലി തരാം
ആയകഥ കേട്ട് കരയരുതെ പൊന്നോ
ആയ കഥ ഞാൻ ശൊല്ലി തരാം
അന്നൊരു വറുതിമാസം കള്ള കർക്കിടകം
തിന്നാനും കുടിക്കാനൊ ഇല്ലാത്തകാലം
നീയന്നു നീന്തി നടക്കണ കാലം
അടിവെച്ചു വീണു കരയണ പ്രായം
വറുതിക്ക് തീർപ്പ് കലിപ്പിച്ചാമമ്പ്രാന്‍
ഉണ്ണീടമ്മേനെ കരുനിർത്താൻ
ഉണ്ണീടമ്മേനെ കരുനിർത്താണ്
എന്തിനാണമ്മേനെ കരുനിറത്തി
പകരത്തിനപ്പനെന്ത്യേ പോവാഞ്ഞത്
എന്തിനാണമ്മേനെ കരുനിറത്തി
പകരത്തിനപ്പനെന്ത്യേ പോവാഞ്ഞത്
മാറത്തെന്നന്നെന്നെ അടർത്തിയെടുത്ത്‌
എന്തിനാണമ്മാ കരുവായത്
എന്തിനാണമ്മാ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രേ
പാലത്തിന് തൂണു ഉറക്കയുള്ളൂന്ന്‌
പെണ്ണിന്റെ ചോര വീണാലാത്രേ
പാലത്തിന്‍ തൂണു ഉറക്കയുള്ളൂന്ന്‌
തമ്പ്രാന്റെ വാക്കിന്‌ എതിർവാക്കില്ല
ഏന്റെ കിടാത്തിയോരെ കൊണ്ടുംപോയി
അന്റമ്മ മണ്ണോടു മണ്ണുമായി
അന്റമ്മ മണ്ണോടു മണ്ണുമായി
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ച്‌ നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണിൽ നിന്ന്
പൊന്നോയെന്നൊരു വിളിയും കേട്ട്
പൊന്നോയെന്നൊരു വിളിയും കേട്ട്
എ…ഏ……ഏ… ആ…..ആ…..