Paalaruvikkarayile

Start Downloading

Wait while we prepare the file for you...

Lyric's

പാലരുവിക്കരയിലെ …

ചിത്രം വെടിക്കെട്ട് (1980)
ചലച്ചിത്ര സംവിധാനം കെ എ ശിവദാസ്‌
ഗാനരചന
സംഗീതം എം കെ അര്‍ജ്ജുനന്‍
ആലാപനം വാണി ജയറാം

പാലരുവിക്കരയിലെ… പവിഴമലര്‍ക്കാവിലെ…
പാലരുവിക്കരയിലെ പവിഴമലര്‍ക്കാവിലെ
പാലൊളി വിതറുന്ന പനിമതിപ്പെണ്ണേ
അധരത്തിൽ ചിരിയുമായ്‌ അനുരാഗലഹരിയുമായ്‌
ആ വഴി വന്നുവോ എന്നാത്മനാഥൻ
ആ വഴി വന്നുവോ എന്നാത്മനാഥൻ
പാലരുവിക്കരയിലെ……

പഞ്ചാരപ്പാട്ടു പാടി പായസം ഒരുക്കുന്ന
പൊന്മുളങ്കാട്ടിലെ കിളിപ്പെണ്ണേ
(പഞ്ചാരപ്പാട്ടു പാടി…..)
കരളിൽ കിനാവുമായി കസവിട്ട മോഹവുമായ്‌
അതുവഴി വന്നുവോ എൻ കൂട്ടുകാരൻ
അതുവഴി വന്നുവോ എൻ കൂട്ടുകാരൻ
പാലരുവിക്കരയിലെ……

ഏഴുനീരാഴി കടന്ന് ഏഴാം മാനത്തു പന്തലിട്ടു
മനസ്സിലെ പൊന്മയിൽ പീലിവീശി
മധുരാനുഭൂതിയാൽ പ്രാണനിൽ ഈണം പകരാൻ
വീണയുമായ്‌ വരുമോ എൻ പാട്ടുകാരൻ
വീണയുമായ്‌ വരുമോ എൻ പാട്ടുകാരൻ
(പാലരുവിക്കരയിലെ……)