Oru swapnathin pavizha…..

Start Downloading

Wait while we prepare the file for you...

Lyric's

Oru swapnathin pavizha dweepil

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ…. ഒരു ഗാനത്തിൻ ചിറകിൽ….
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ…. ഒരു ഗാനത്തിൻ ചിറകിൽ….
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ…
ദാഹമോഹനാദങ്ങൾ….
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ…. ഒരു ഗാനത്തിൻ ചിറകിൽ….

ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ….
ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ….
നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം….
നമ്മൾക്കെന്നുമോരാനന്ദതാളം….

അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ…
അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ…
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ….
അതിലുണരും ജീവിതമോഹങ്ങൾ……

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ…. ഒരു ഗാനത്തിൻ ചിറകിൽ….
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ….
ദാഹമോഹനാദങ്ങൾ….
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ…. ഒരു ഗാനത്തിൻ ചിറകിൽ….

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ….
Filim : ബീന (1978)
Lyrics : അപ്പന്‍ തച്ചേത്ത്‌
Music : കണ്ണൂര്‍ രാജന്‍
Singers : പി സുശീല, വാണി ജയറാം

Oru swapnathin pavizha…..
Filim : Beena (1978)
Lyrics : Appan Thachethu
Music : Kannur Rajan
Singers : P Susheela, Vani Jayaram