Oru Premakavithathan

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ഒഴുക്കിനെതിരേ (1976)

ചലച്ചിത്ര സംവിധാനം : പി ജി വിശ്വംഭരന്‍

ഗാനരചന : ശ്രീകുമാരന്‍ തമ്പി

സംഗീതം : എം കെ അര്‍ജ്ജുനന്‍

ആലാപനം : പി ജയചരൻ

 

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ… ഒരുമിച്ചുയരാമെന്നോമലാളേ….

ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ…

(ഒരു പ്രേമകവിതതൻ…….)

 

സങ്കല്പജാലം വിടർത്തുമാ വാനിലെ ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം….

സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ വർണ്ണമലർപ്പന്തൽ പൂക്കളാക്കാം….

നീ വരുന്നോ….പ്രിയേ നീ വരുന്നോ….

പ്രിയേ പ്രിയേ നീ വരുന്നോ…

 

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ… ഒരുമിച്ചുയരാമെന്നോമലാളേ…..

 

ചിന്താതരംഗം തുടിയ്ക്കുന്ന സാഗരം താങ്ങുവാനീ ഗാനം തോണിയാകും…

മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ നിത്യസൌന്ദര്യങ്ങൾ സ്വന്തമാകും….

നീ വരുന്നോ….പ്രിയേ നീ വരുന്നോ….

പ്രിയേ പ്രിയേ നീ വരുന്നോ…

 

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ… ഒരുമിച്ചുയരാമെന്നോമലാളേ

ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ…

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ ഒരുമിച്ചുയരാമെന്നോമലാളേ….