Nimishangal polum

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : മനസാ വാചാ കര്‍മ്മണാ (1979)
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർമണ്ഡപത്തിൽ
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്‌
മംഗളം നേരുന്നു ഞങ്ങൾ
ആ ആ ആ….

താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും …)

ആ ആ ആ…..
തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും …)