neelavaanam poothuninnu

Start Downloading

Wait while we prepare the file for you...

Lyric's

നീലവാനം പൂത്തുനിന്നു …

ചിത്രം കുയിലിനെത്തേടി (1983)
ചലച്ചിത്ര സംവിധാനം എം മണി
ഗാനരചന ചുനക്കര രാമന്‍കുട്ടി
സംഗീതം ശ്യാം
ആലാപനം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌

നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍പൂവുകള്‍കൊഴിഞ്ഞൂ
ഹാ പൂമഴ……
നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍ പൂവുകള്‍ കൊഴിഞ്ഞൂ
ഹാ പൂമഴ……
ഈവനവീഥിയില്‍ ഉത്സവമായൊരു പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
വാര്‍മഴവില്‍… പുടവയുമായ്
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ….

ആ………
പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ
ഒരു പൂങ്കുയിലിന്നും പാടുന്നൂ(പ്രാണ…)
ഇനിയുമീ പ്രഭചൊരിഞ്ഞിടുമൊ?
വളരുമോ ഇനിയും ഹാ പടരൂ….
കുളിര്‍ ചൊരിയാനിതുവഴിനീ…
മധുപകരാന്‍ പ്രിയസഖി നീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ…

പപപപ പപപപ പമമഗ ഗരിരിസസ
ധധധധ ധധധധ ധനിസനിസനിധപപ
ആ……

പ്രണയസാന്ദ്രമാം ആലിംഗനങ്ങളാലിന്നും
ഒരു പൂങ്കാവില്‍ നൃത്തമാടുന്നൂ(പ്രണയ..)
അകലെയായൊളി വിടര്‍ന്നിടുമോ
വളരുമോ ഇനിയും ഹാ പടരൂ….
കരളിലൊരൂ തിരയിളകീ
കളിപറയാന്‍ പുഴയൊഴുകീ…
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ…(നീലവാനം പൂത്തു നിന്നൂ….)