nallila ponnila

Start Downloading

Wait while we prepare the file for you...

Lyric's

ആ ചുരം ഈ ചുരം …

ചിത്രം തളിരിട്ട കിനാക്കള്‍ (1980)
ചലച്ചിത്ര സംവിധാനം പി ഗോപികുമാര്‍
ഗാനരചന ജമാല്‍ കൊച്ചങ്ങാടി
സംഗീതം ജിതിന്‍ ശ്യാം
ആലാപനം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌

നല്ലില പൊന്നില തേനില പൂത്തു
നല്ലിളം കാറ്ററിഞ്ഞു
ആറ്റോരം ഈറ്റോരം മേൽച്ചുരം കേറി
വന്നൊരു കാറ്ററിഞ്ഞു
തെയ്യാരെ തെയ്യാരെ തെയ്യാരെ
ഓ…ഓ..ഓ..
ആ ചുരം ഈ ചുരം മേൽച്ചുരം കേറി
വന്നോരു യൗവനം തുള്ളിക്കളിക്കുമീ നാടിൽ
ഓ….മഞ്ഞണിമാമല കാവലു നിന്നൂ
മുത്തണിമാനം നിലാവു ചൊരിഞ്ഞൂ
കാമുകചിത്തങ്ങൾക്കുത്സവമായ്
തേനൊഴുകും തേയില വയനാടൻ തേയില
മൂന്നിയില നുള്ളാൻ വാ വാ വാ (2)
വായോരേ വായോരീ വായോരീ വായോ വായോരീ (2)

ഈ പ്രപഞ്ചത്തിൻ സർഗ്ഗലാവണ്യം
എന്നും പൊലിയാതെ പൂത്തു നിന്നെങ്കിൽ
വിടരും പൂവുകൾക്കെൻ കനിയും
ഒഴുകും നദികൾ പാട്ടു പാടും
പച്ചമുലക്കച്ച കെട്ടിയ മാമല കാനനഭംഗികളെല്ലാം
ഇവിടെ സ്വർഗ്ഗമാക്കും
ഓ..ഓ..ഓ.. ഉം ..ഉം ഉം..ഉം..

ഈ മധുരമാം പ്രേമഹർഷങ്ങൾ
എന്നും സൗരഭ്യം വീശി നിന്നെങ്കിൽ
കുളിരും കരളുകൾ പൂവണിയും
കരളിൽ രാഗ തേനൊഴുകും
ആളിപ്പടരുന്ന യൗവനലതയിൽ
വിശ്വമാകെ സ്വർഗ്ഗമാകും
ആഹഹാ…ലല്ലലാ
(നല്ലില…)