muthumanithooval tharaam (F)

Start Downloading

Wait while we prepare the file for you...

Lyric's


ചിത്രം : കൗരവർ (1992)
ചലച്ചിത്ര സംവിധാനം : ജോഷി
ഗാനരചന : കൈതപ്രം
സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആലാപനം :സുജാത മോഹന്‍

 

മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം [ 2]
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ…. മുത്തുമണി…

കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളേ ചേക്കേറുമോ [മുത്തുമണി…

കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താം‍
ഊഞ്ഞാലിടാം പൂപ്പാലയില്‍ [2]
തിങ്കള്‍ക്കൊതുമ്പില്‍ ‍പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം…