monjulla pennalle

Start Downloading

Wait while we prepare the file for you...

Lyric's

മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടില്‍ തെനല്ലേ
കരിവളകള്‍ കിലുങ്ങുമ്പോള്‍
കൊഞ്ചുന്ന മോഴിയല്ലേ

അഴകുള്ള രാവല്ലേ
പൊഴിയും നിലാവല്ലേ
അസര്‍മുല്ല  പൂ പോലെ
അരികത്തു നീയില്ലേ

കരിമിഴിയിണയില്‍ നാണത്തിന്റെ
സുറുമയുമെഴുതി പൂമുഖത്ത്
കസവോളി  തൂകും
തട്ടമോന്നു മാറ്റുകയില്ലേ
(മൊഞ്ചുള്ള പെണ്ണല്ലേ)

ഉറുമാല്‍ തുന്നും കൈകളില്‍
അറബിപ്പോന്നിന്‍ മോതിരം
വെണ്ണക്കല്ലിന്‍ കാന്തിയില്‍
തങ്കക്കൊലുസിന്‍ ചിഞ്ചിലം

അരയിലെ വെള്ളി അരഞ്ഞാണം
ഇസലിന്‍ ശീലുകള്‍ പാടുമ്പോള്‍
കാതില്‍ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു

മണവാട്ടിയാവുകയില്ലേ
മധുരങ്ങള്‍ നല്കുകയില്ലേ
എന്നാശ കിളിയല്ലേ
ഖല്‍ബിലെ നിധിയല്ലേ
(മൊഞ്ചുള്ള പെണ്ണല്ലേ)

സുവര്‍ഗത്തിന്‍ തോപ്പിലെ
മോഹബത്തിന്‍ കണിയാണ്  നീ
കൈകള്‍ പൊത്തി ഒളിക്കല്ലേ
കള്ള കണ്‍കോണ്‍ എറിയല്ലേ

ഏഴാം ബഹറിന്‍ ചേലല്ലേ
വാര്‍മഴവില്ലിന്‍ നിറമല്ലേ
മാറ്ററിയാത്തൊരു പോന്നല്ലേ
മാറില്‍ നിറയെ കനവല്ലേ
പനിനീരിന്‍ മലരല്ലേ
പതിനേഴിന്‍ വരവല്ലേ
കമറിന്റെ ഒളിയല്ലേ
കല്‍ക്കണ്ടക്കനിയല്ലേ
മൊഞ്ചുള്ള പെണ്ണല്ലേ……

മൊഞ്ചുള്ള പെണ്ണല്ലേ……
Album : ലൈലാ മജ്നു
Music : സയൻ അൻവർ
Lyrics : അഡ്വ.  സുധാംസു
Singer : വിധു പ്രതാപ്