Mohangal Poochoodinilikunna

Start Downloading

Wait while we prepare the file for you...

Lyric's

മോഹങ്ങൾ പൂ ചൂടി നിൽക്കുന്ന കാലം
മോഹിച്ചു പോയത് കുറ്റമാണോ (2)
ആശകൾ വിരിയുന്ന കൗമാരകാലം
ആശിച്ചു പോയതു കുറ്റമാണോ (2)
(മോഹങ്ങൾ…)

എങ്ങും ചിരിക്കുന്ന പൂക്കൾ വിരിയുന്ന കാലം
വാസന്ത കാലം
നവയൗവനം വന്ന് നാൾ തോറും വളരുന്ന പ്രായം
പതിനേഴു പ്രായം (2)
എന്തെന്തു മോഹങ്ങൾ എന്തെന്തു ഭാവങ്ങൾ (2)
പകലിരവിൽ അതു വിടരും
ഉന്മാദമുണർത്തുന്നു
(മോഹങ്ങൾ…)

കഥകൾ പറഞ്ഞാലും തീരാത്ത കഥകൾ
കരളിന്റെയുള്ളിൽ പതിയും
ഓരോ മനോരാജ്യ സീമയിൽ മുഴുകും
സിന്ദൂരവർണ്ണങ്ങൾ നിറയും
എന്തെന്തു രാഗങ്ങൾ എന്തെന്തു താളങ്ങൾ (2)
പകലിരവിൽ അതു വിടരും
ഉന്മാദമുണർത്തുന്നു
(മോഹങ്ങൾ…)