Mizhi randum thenkinnam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ഒരു മൊട്ട് വിരിഞ്ഞപ്പോള്‍ (1983)
ചലച്ചിത്ര സംവിധാനം : ജി പി ബാലന്‍
ഗാനരചന : ബിച്ചു തിരുമല
സംഗീതം : കെ ജെ ജോയ്‌
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം

 

മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ
അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ
ആ ഓ (മിഴി രണ്ടും…..)
മനവീഥികൾ തോറും മധുമാസവിഹാരം
പുതുതെന്നലിലോടും വഴിയോരകുടീരം
കുളിരേകുന്നു പൂമന്ദിരം
മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ
അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ

ആ ആഹാ ഹാ ഹാ…. ഓ ഓ ഓ…..
സ്വരമേഴും ലാളിക്കും നിൻ വിരലെന്നിൽ മേയുമ്പോൾ
നിറമേഴും മേളിക്കും വാർമഴവില്ലായ് മാറും നീ
(സ്വരമേഴും…..)
നിൻ വീണയിൽ മീട്ടൂ എന്നെ നീ – 2
എൻ കൈവിരൽത്തുമ്പിലൂറൂ പല്ലവീ – 2
ശിലപോലും പൂവാകും മനചാരുതയിൽ മിഴിയൊഴുകുമ്പോൾ
അറിയാതെൻ നെഞ്ചിൽ നീ അഞ്ചലരെയ്യുന്നു

ആ…..ആഹാ….ആഹാഹാഹാ……
ചിരിപോലും ചെഞ്ചുണ്ടിൻ ചിപ്പിയിൽ നിന്നും വീഴുമ്പോൾ
ഒളിവീശും രോമാഞ്ചം മുത്തണിയിക്കും മേലാകെ
(ചിരിപോലും…..)
ആ മുത്തുകൾ ദാനം നൽകുമോ – 2
ഈ ചിപ്പിയിൻ മുത്തിലെന്നെ നൽകി ഞാൻ – 2
(മിഴി രണ്ടും…..)