Minnam minnam

Start Downloading

Wait while we prepare the file for you...

Lyric's

മിന്നം മിനു മിന്നം ചിന്നം ചിനു ചിന്നം
മിന്നം മിനു മിന്നം ചിന്നം ചിനു ചിന്നം
മിന്നം മിന്നും ചിന്നം ചിന്നും
മിന്നം മിന്നും ചിന്നം ചിന്നും
തെയ്യം തെയ്യം
തിത്തകിടതെയ്യം തെയ്യം തെയ്യം പുള്ളും തെയ്യം….

കുരുത്തോല പന്തല് ഇലത്തോരണ പന്തല്
കുരുത്തോല പന്തല് ഇലത്തോരണ പന്തല്
പതിനാറഴകിയ പന്തലില് പണ്ട് പണ്ട് ആരോ പെറ്റ
പന്തിരു തെയ്യം
കുരുത്തോല പന്തല് ഇലത്തോരണ പന്തല്….

സുന്ദരി പൂങ്കന്നിയെ ഓ പെണ്ണേ ഓമന പെണ്ണേ
നീ പോറ്റി തേൻ മൊഴികൾ നീ പെറ്റു നാൻ മറകൾ
ജാതിയില്ലാ തെയ്യത്തറയിലെ വേലപ്പെണ്ണാളേ
നിന്റെ കുപ്പേല തൃത്താപ്പൂവിന് മീൻ മണമാണോ
നിന്റെ വിരലുമുറിഞ്ഞാലും കുങ്കുമ നിറമല്ലേ….
കുരുത്തോല പന്തല് ഇലത്തോരണ പന്തല്….

കാറ്റിന്റെ വഴിയേ കപ്പലോട്ടികൾ ഏഴാംകടലിൻ അക്കരെ നിന്നും
ഏഴിമലയിൽ വന്നിറങ്ങി… ഏഴിമലയിൽ വന്നിറങ്ങി….
ജനപദമൊടു ചേർന്നവർ പെരുകി മലനാട്ടിലെ മരതക ഭംഗികളിൽ
കാടുകളിൽ മേടുകളിൽ പള്ളികളിൽ അമ്പലനടകളിലും
പലവഴിയവർ പെരുകുമ്പോൾ പലനദികളും ഒരു നദിയായ്….
വാങ്കുവിളിയാലേ ഓംകാരമഞ്ചവും ഒറ്റശ്രുതിയിലലിഞ്ഞു….

മിന്നം മിനു മിന്നം ചിന്നം ചിനു ചിന്നം
മിന്നം മിനു മിന്നം ചിന്നം ചിനു ചിന്നം
മിന്നം മിന്നും ചിന്നം ചിന്നും
മിന്നം മിന്നും ചിന്നം ചിന്നും
തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം……