manmadha raagangale

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : ബാല നാഗമ്മ (1982)
ചലച്ചിത്ര സംവിധാനം : കെ ശങ്കര്‍
ഗാനരചന : ഭരണിക്കാവ് ശിവകുമാര്‍
സംഗീതം : ഇളയരാജ
ആലാപനം : വാണി ജയറാം

 

ആ …ആ …

മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ
മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ
വാനിലെ താരക ഇറങ്ങി വന്നു
മാന്മിഴി മേനക മയങ്ങി നിന്നു
മാദക മേനിയിൽ ഇളമനം ഇളകുന്നു
മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ

മിഴികൾ രണ്ടിലും ഉറക്കമില്ല
വിരഹതാപം അടങ്ങുകില്ല
ഇനിയും താങ്ങാൻ ക്ഷമയുമില്ല
അരുൾ തരും തിരു വരം മനസ്സുഖം കൊടുക്കുമോ
ഉയിരേ ഉരുക്കിടും
മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ

ഇഹത്തിൽ വന്ന ബന്ധങ്ങളെ ഇഴകൾ നെയ്യും കനവുകളെ
ഇഹത്തിൽ വന്ന ബന്ധങ്ങളെ ഇഴകൾ നെയ്യും കനവുകളെ
തടുക്കാനുണ്ട് പരിചകളോ തപസ്സിലെന്തു വിഷമതിയോ
മഴമുകിൽ കനൽ പൊഴിയെ മിഴികളിൽ നീരൊഴുകെ
നിലവിൻ തുകിലഴിയെ ലഹരിയിൽ മനം നിറയെ
പവിഴ മേനി ഇരുളിൽ തോൽവി അറിയും നേരം സാക്ഷിയേത്
മഞ്ജരി തൂകിയ കൺകളിൽ അഞ്ജനം കലർന്നിടേ
പൂവിതൾ കൈകളിലേകിയ കൈവള കിലുങ്ങിടെ
മലരിതളലകളിൽ മലർശരങ്ങളിൽ
ഉടൽ തരിക്കുന്നു അകം തളരുന്നു

മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ
വാനിലെ താരക ഇറങ്ങി വന്നു
മാന്മിഴി മേനക മയങ്ങി നിന്നു
മാദക മേനിയിൽ ഇളമനം ഇളകുന്നു
മന്മഥ രാഗങ്ങളേ … തവ മന്നനെ തേടുന്നു ഞാൻ