Mandarathoppile ( M )

Start Downloading

Wait while we prepare the file for you...

Lyric's

Song : Mandarathoppile ( M )
Lyrics : O.N.V.Kuruppu
Music : M.K.Arjunan
Artist : Kavalam Sreekumar
Album. : Vishu pakshi paadunnu

മന്ദാരത്തോപ്പിൽ കൊച്ചു കുടുംബത്തിൽ
എന്തേ കലഹമെൻ തത്തമ്മേ
കൂട്ടിലെ കുഞ്ഞ് കരഞ്ഞതെന്തേ നിന്റെ കൂട്ടുകാരനും പിണക്കമെന്തേ
പൊന്നാര്യം കൊയ്യാൻ പോകും നേരത്ത്
കുഞ്ഞിനെ നോക്കുന്നതാരെന്നോ..(2)

മുത്തശ്ശിയമ്മയെ പോലെ നീയും തളിർ വെറ്റില തിന്നാറുണ്ടോ
തളിർ വെറ്റില തിന്നാറുണ്ടോ…… (2)
കൊഞ്ചും മൊഴി നിന്റെ
ചെഞ്ചുണ്ടിൽ ഇത്രയും ചന്തം വരാനെന്തേ…
കതിരോല പച്ച തൻ അഴകോലും കുപ്പായം വയലമ്മ തന്നതാണോ.. (2)
മന്ദാരത്തോപ്പിൽ…..

തച്ചോളി തൊടിയിലും
പുത്തൂരം വീട്ടിലും തത്തികളിച്ചവളേ
മുളം തത്ത കിളിമകളേ..( 2)
തുഞ്ചന്റെ പാൽനിര ചില്ലക്കും പാട്ടിന്റെ പഞ്ചാര നീ പകർന്നു..

കണികാണാൻ വച്ച പൊന്നുരുളിയിൽ നിന്നൊരു കദളിപ്പഴം തരാം
ഞാൻ… (2)

മന്ദാര……