Mandaarappoo

Start Downloading

Wait while we prepare the file for you...

Lyric's

മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
Music: കൊച്ചിൻ അലക്സ്
Lyricist: സിതാര വേണു
Singer: വാണി ജയറാം
Year: 1981
Film/album: നീ അരികിൽ ഞാൻ അകലെ

മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍
ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍
ഇനിയെന്റെ ദേവനെന്നു വരും
ഇനിയെന്റെ ദേവനെന്നു വരും
(മന്ദാരപ്പൂങ്കുലകളില്‍…)

നീരദമുത്തുക്കുടചൂടി മാനം
നീരാട്ടിനെത്തുന്ന നീലനിലാവില്‍
കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി
ഇനിയെന്റെ ദേവനെന്നു വരും
മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍

താമരവളയത്താലിയണിഞ്ഞു
താഴ്വര നിന്നൂ നവവധുവായ്
കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍
പെണ്ണിന്റെ നാണം സംഗീതമായ്
(മന്ദാരപ്പൂങ്കുലകളില്‍…)