Makaramasakuliraninja

Start Downloading

Wait while we prepare the file for you...

Lyric's

മകര മാസ …

ചിത്രം : ചങ്ങാടം (1981)
ഗാനരചന : എ ഡി രാജന്‍
സംഗീതം : കെ രാഘവന്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം

മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ ചെക്കനെ കണ്ടോ എൻ ചെക്കനെ കണ്ടോ

കല്യാണം കഴിഞ്ഞിട്ട്‌ നാളേറെയായില്ല
പറയേണ്ട കാര്യമൊന്നും പറഞ്ഞില്ല
(കല്യാണം……)
എന്നാലും എന്റെ ചെക്കന്‌ നാണം – 2
ചെക്കന്‌ നാണം എന്റെ ചെക്കന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ

അമ്പിളിമാമൻ മാനത്ത്‌
ഉറങ്ങിയില്ലീ നേരത്തും
(അമ്പിളിമാമൻ…..)
നക്ഷത്ര കുഞ്ഞുങ്ങളോ ?
ഉറങ്ങിയിട്ടില്ലല്ലോ

എന്നാലും നമുക്കിനി ഇരിക്കാം കിടക്കാം
പറയേണ്ട കാര്യമൊക്കെ പറഞ്ഞീടാം
(എന്നാലും നമുക്കിനി…..)
എന്നാലും എന്റെ പെണ്ണിന്‌ നാണം – 2
പെണ്ണിന്‌ നാണം എന്റെ പെണ്ണിന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ പെണ്ണിനെ കണ്ടോ എൻ ചെക്കനെ കണ്ടോ – 3