Madiyil Manju

Start Downloading

Wait while we prepare the file for you...

Lyric's

മടിയിൽ മഞ്ജുവിപഞ്ചിക…

 

അമൃതഗീതങ്ങള്‍

വര്‍ഷം -1986

സംഗീതം-ആലപ്പി രംഗനാഥ്

ഗാനരചന-ഓ എന്‍ വി കുറുപ്പ്

ഗായകര്‍ -കെ ജെ യേശുദാസ്

രാഗം-രാഗമാലിക (Kalyana Vasantha  ,ശ്രീരഞ്ജിനി ,ഷണ്മുഖപ്രിയ )

വർഗം-ലളിത സംഗീതം

 

  

 

മടിയില്‍ മഞ്ജുവിപഞ്ചിക

മധുമൊഴി ലീലാശാരിക

ചൊടിയില്‍ അമൃതസംഗീതിക 

ഹൃദയകമലിനിയിലുണരുക ദേവീ

ചൊടിയില്‍ അമൃതസംഗീതിക, ഹൃദയ-

കമലിനിയിലുണരുക നീയെന്‍ ദേവീ

(മടിയില്‍)

 

അക്ഷരപുഷ്പാലംകൃതേ

അച്യുതശങ്കരപൂജിതേ

ഹൃത്‌ഗത സുന്ദരസങ്കല്‌പങ്ങള്‍-

ക്കക്ഷയപാത്രം നീ…

 

ശുഭ്ര സുവാസിത വസനേ

സുസ്വര ഭാസ്വര ഭവനേ

നിന്‍ അഭിവന്ദനഗാനാഞ്ജലി

അഭിവന്ദനഗാനാഞ്ജലി

ഈ മണ്‍‌വിപഞ്ചിയിലും

ഞാനാം മണ്‍‌വിപഞ്ചിയിലും

(മടിയില്‍)