Madhumozhiyo raagamaalikayo

Start Downloading

Wait while we prepare the file for you...

Lyric's

മധു മൊഴിയോ …
ചിത്രം നിഴൽ യുദ്ധം (1981)
ചലച്ചിത്ര സംവിധാനം ബേബി
ഗാനരചന പാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതം കെ ജെ ജോയ്‌
ആലാപനം വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം

ലാലലലാ…..ലലലല…..ലലലാല്ലാലാ…ലല ലല ലല….
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ
മാനസം വീണയായ്‌ മോഹമോ ഗാനമായ്‌
നീയതിൽ നാദമായ്‌ ഞാനോ ഭാവമായ്‌
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ….
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ

നീ പാടും രാഗങ്ങൾ മധുപകരുന്നൊരു ഹൃദയമിതാ
നീരാടും മോഹങ്ങൾ കുളിരണിയുന്നൊരു നിമിഷമിതാ
ഈ സ്വപ്നതീരത്തിൽ നിധിയുണരുന്നൊരു കേളിയിതാ
ഈ പുഷ്പസാനുക്കൾ സുരഭിലമാക്കും പുളകമിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ….
(മധുമൊഴിയോ…..)

പാൽപ്പാവില്‍ തേനോലും അസുലഭരാഗവസന്തമിതാ
ആദ്യമായ്‌ പൂചുടും ഹൃദയവികാര സുഗന്ധമിതാ
തീരാത്ത ദാഹങ്ങൾ ചിറകണിയുന്നൊരു വേളയിതാ
നാമൊന്നായ്‌ ചേർന്നീടും മദഭരയൗവ്വനലഹരിയിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു പ്രേമസ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ്‌ മോഹമായ്‌ നീവരൂ….
(മധുമൊഴിയോ…..)