Maaleya Lepanam

Start Downloading

Wait while we prepare the file for you...

Lyric's

ആ ..അഹഹ അഹഹ. ആ ..
മാലേയലേപനം മനതാരിൽ ചാലിച്ച്
നവമോഹങ്ങൾക്കെല്ലാം പുതുതായൊരീണം പോലെ (മാലേയ)
….
ധനുമാസക്കുളിരിന്റെ പുലർകാല ശ്രുതി പോലെ
സോപാനഗീതത്തിൻ പുതുതായൊരീണം പോലെ
ആ ആ ആ…
തുടികൊട്ടിൻ താളത്തിൽ ഉടലാകെ ഉറയുന്നു
മമമോഹങ്ങൾക്കെല്ലാം മാംഗല്യം നേരുവാൻ (തുടി)
മതി മതി ആലസ്യം പൊതിയാനീ ചാഞ്ചാട്ടം
പൂർവാംബരത്തിന്റെ ഭൂപാള ഭാവം പോലെ
…..
നടുമുറ്റത്താരെയോ തളരാതെ തിരയുന്നു
കാണികാണുംനേരം ഞാൻ പാടെ മറക്കുന്നു ( നടുമുറ്റത്താരെയോ)
തരളിതയാം നിന്റെ കൊതിയാണീ ചാപല്യം
നാടോടിപ്പാട്ടിന്റെ തനതായൊരീണം പോലെ
(മാലേയലേപനം)
ആ ആ…ഓ ഓ,, ങ്ങും..