kuru nirayo mazha mazha

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : പാര്‍വതി (1981)
ചലച്ചിത്ര സംവിധാനം : ഭരതന്‍
ഗാനരചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ജോണ്‍സണ്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം

നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ….
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ
പനിപമപ മപമഗമ ഗമഗസ നിസഗമപ……
സഗസനിസ നിസനിപനി പനിപമ ഗമപനിസ

കുറുനിരയോ മഴ മഴ മുകില്‍നിരയോ
കുനുകുനു ചികുര മദന ലാസ്യലഹരിയോ
വനനിരയോ ഘനഘന നീലിമയോ
അലകടലിളകിയാടും അമൃതമഥനമോ
(കുറുനിരയോ…)

കാര്‍കുഴലില്‍ കരിവരി വാര്‍കുഴലില്‍
വിരല്‍നഖ നാദമിഴയുമൂടുവഴികളില്‍
കുന്നുകളില്‍ ശാദ്വലഭംഗികളില്‍
രതിരസമെന്നുമൊഴുകുമേകമൂര്‍ഛയില്‍
അടിമുടിയൊരു ദാഹം, ഉടലുലയും മേളം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ…)

നീള്‍മിഴികള്‍ പതയും നിര്‍വൃതിയില്‍
പിണയും നിഴലുകളുടെ പദവിന്യാസം
നീര്‍മണികള്‍ ചിതറും ചില്ലുകളില്‍
തെളിയും ശൈവശക്‍തി ഏകമാത്രയില്‍
അടിമുടിയൊരു ജാലം, അതിലലിയും കാലം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ…)