Kudapuzhayorathe

Start Downloading

Wait while we prepare the file for you...

Lyric's

Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: പ്രശാന്ത്, സംഗീത നായർ
Year: 2018
Film/album: ചാലക്കുടിക്കാരൻ ചങ്ങാതി

 

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്
തോണിത്തുഴത്താളത്തിൽ പാടണ പാട്ട്
ഇക്കരെ വന്നിട്ട് നിങ്ങടെ കാതില്
പറ്റൊരീണത്തിൽ പാടാം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി …

പാടത്ത് പൊരിവെയിലില് ഞാറിടുന്ന പെണ്ണിൻ
ഉരുകും കനവായ് ചുരന്ന പാട്ട് (2)
മോഹത്തിൻ കൂട്ടില് ചങ്ങാത്തത്തിൻ കുമ്പിളിൽ
പാൽക്കഞ്ഞി മധുരമായ് നുണഞ്ഞ പാട്ട്
പീടികത്തിണ്ണെല് ചില്ലിന്റെ കുപ്പീല്
നാരങ്ങാമിട്ടായി ചേലുള്ള പാട്ടുപാടം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി …

കണ്ണാലെ കരളിലന്നു നീ ചൂണ്ടയിട്ട നേരം
കരിമീൻ മിഴിയായ് തെളിഞ്ഞ പാട്ട് (2)
പുന്നെല്ലിൻ ചൂരുമായ്…
തെങ്ങിൻ കള്ളിൻ വീറുമായ്
മുത്തശ്ശിക്കുയിലുകൾ പകർന്ന പാട്ട്
പണ്ടെന്റെ നാട്ടിലെ മൂത്തവർ ചൊല്ലിയ
നെല്ലിക്കപോലുള്ള പാട്ടൊന്നു പാടിത്തരാം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി …
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി …