Kizhakkonnu thututhaal

Start Downloading

Wait while we prepare the file for you...

Lyric's

കിഴക്കൊന്നു തുടുത്താൽ …

ചിത്രം പുഴ (1980)
ചലച്ചിത്ര സംവിധാനം ജേസി
ഗാനരചന പി ഭാസ്കരൻ
സംഗീതം എം കെ അര്‍ജ്ജുനന്‍
ആലാപനം വാണി ജയറാം

കിഴക്കൊന്നു തുടുത്താൽ ചിരിക്കാൻ തുടങ്ങും
കുരുകുത്തി കുടമുല്ലേ…എന്റെ കുരുകുത്തി കുടമുല്ലേ….
(കിഴക്കൊന്നു…..)
എല്ലാരും പറക്‌ണ്‌ പറക്‌ണ്‌
എനിയ്ക്കും നിനക്കും കിറുക്കെന്ന്‌
എനിയ്ക്കും നിനക്കും കിറുക്കെന്ന്‌

ചിങ്ങം പിറന്നാൽ പാടാൻ തുടങ്ങും
ചങ്ങാലി കിളിപ്പെണ്ണേ ചങ്ങാലി കിളിപ്പെണ്ണേ
ചിങ്ങം പിറന്നാൽ പാടാൻ തുടങ്ങും
ചങ്ങാലി കിളിപ്പെണ്ണേ….
എല്ലാരും ചിരിക്കണ് ചൊല്ലണ്‌
കല്ല്യാണപ്പെണ്ണിന്റെ കളിയെന്ന്‌…
ലാല..ലല്ലാല..ലല്ലാല…ലല്ലാലാല….
ലാല ലല്ലലാല…ലാല ലല്ലലാ….
(കിഴക്കൊന്നു….)

പുലരാനേഴര രാവുള്ളപ്പോൾ പൂക്കും
പൂക്കുളമേ…പൂക്കും പൂക്കുളമേ…
പുലരാനേഴര രാവുള്ളപ്പോൾ പൂക്കും
പൂക്കുളമേ…
താലം നിറയെ തങ്കപ്പവനോ
തളിരോ മലരോ പൂമഞ്ഞോ…
ലാല..ലല്ലാല..ലല്ലാല…ലല്ലാലാല….
ലാല ലല്ലലാല..ലാല ലല്ലലാ….
(കിഴക്കൊന്നു…..)